പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് ബി​ജെ​പി. ചു​വെ​ര​ഴു​തി​യാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യാ​ണ് ഇ​വി​ടെ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ധാ​ര​ണ​യാ​യ​താ​ണ് വി​വ​രം.

രാ​ഷ്ട്രീ​യ യു​ദ്ധ​ത്തി​ന് ഇ​റ​ങ്ങു​ക​യാ​ണോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ‘എ​ന്നെ കു​റി​ച്ച് എ​പ്പോ​ൾ പ​റ​യ​ണം എ​ങ്കി​ലും നി​ങ്ങ​ൾ​ക്ക് യു​ദ്ധം വേ​ണ​മ​ല്ലേ’ എ​ന്നാ​യി​രു​ന്നു മേ​ജ​ർ ര​വി​യു​ടെ പ്ര​തി​ക​ര​ണം. പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി എ​ന്ന​ത് ശ​രി​യാ​ണെ​ന്ന് മേ​ജ​ർ ര​വി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രു​ന്ന​തു വ​രെ ത​നി​ക്ക് സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് സ്ഥി​രീ​ക​ര​ണം ന​ൽ​കാ​നാ​വി​ല്ലെ​ന്നും മേ​ജ​ർ ര​വി പ​റ​ഞ്ഞു.

ഒ​റ്റ​പ്പാ​ലം സ​മാ​ധാ​ന​മു​ള്ള മ​ത​സൗ​ഹാ​ർ​ദം നി​ല​നി​ൽ​ക്കു​ന്ന വ​യ​ല​ൻ​സ് ഇ​ല്ലാ​ത്ത പ്ര​ദേ​ശ​മാ​ണെ​ന്ന് മേ​ജ​ർ ര​വി പ​റ​ഞ്ഞു. താ​നൊ​രു പ​ച്ച വ​ള്ളു​വ​നാ​ട​ൻ​കാ​ര​നാ​ണ്. ‘കു​ട്ട്യേ എ​വി​ടെ​പ്പോ​യി, കു​ട്ട്യേ കാ​ണാ​നി​ല്ല​ല്ലോ’ എ​ന്നെ​ല്ലാം ഇ​വി​ട​ത്തെ അ​മ്മ​മാ​ർ പ​റ​യു​ന്ന​തു കേ​ൾ​ക്കു​മ്പോ​ൾ ആ ​ഭാ​ഷ​യി​ൽ ത​ന്നെ​യു​ണ്ടൊ​രു ഭം​ഗി​യെ​ന്ന് മേ​ജ​ർ ര​വി പ​റ​ഞ്ഞു. ത​ന്‍റെ വോ​ട്ട് ഇ​പ്പോ​ൾ എ​റ​ണാ​കു​ള​ത്താ​ണ്. അ​ത് ഇ​ങ്ങോ​ട്ട് മാ​റ്റാ​ൻ അ​പേ​ക്ഷ കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മേ​ജ​ർ ര​വി പ​റ​ഞ്ഞു.