കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്ന​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

രോ​ഗം ക​ണ്ടെ​ത്തി​യ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ല്ല​ളം ഡി​വി​ഷ​നി​ലും വെ​ള്ളി​യാ​ഴ്ച വ​ള​ർ​ത്തു​പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കി​യി​രു​ന്നു. ആ​ര്‍​ആ​ര്‍​ടി സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ദൗ​ത്യം. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും സം​യു​ക്ത​മാ​യാ​ണ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

വ​ള​ർ​ത്തു​പ​ക്ഷി​ക​ളു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന​വ​രും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​ൻ ത​ന്നെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നെ​യോ ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ൺ​ട്രോ​ൾ റൂ​മി​ലോ വി​വ​ര​മ​റി​യി​ക്കാം.

രോ​ഗ​ത്തി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്ര​ത്തി​ന്‍റെ പ​ത്ത് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ കോ​ഴി,കാ​ട,താ​റാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​പ​ണ​ന​വും ഉ​പ​യോ​ഗ​വും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.