കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീക​രി​ച്ചു. പ​ന​ങ്ങാ​ട്, ഒ​ള​വ​ണ്ണ , ക​ക്കോ​ടി, പെ​രു​മ​ണ്ണ, ന​ല്ല​ളം എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് പ​ക്ഷി​പ്പ​നി.

15000 പ​ക്ഷി​ക​ളെ ശ​നി​യാ​ഴ്ച കൊ​ന്നെ​ടു​ക്കും. 20 അം​ഗ ആ​ർ​ആ​ർ​ടി സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു.

ആ​ശ​ങ്ക വേ​ണ്ട​യെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. മ​നു​ഷ്യ​രി​ലേ​യ്ക്ക് പ​ക​രി​ല്ല. പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച 10 കീ​മി പ​രി​ധി​യി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തും. പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച മേ​ഖ​ല​യി​ലെ വി​ൽ​പ്പ​ന അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ഏ​വി​യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ (പ​ക്ഷി​പ്പ​നി) എ​ച്ച്5 എ​ന്‍1 വ​ക​ഭേ​ദ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ല്‍ മ​നു​ഷ്യ​രി​ലേ​യ്ക്ക് പ​ക്ഷി​പ്പ​നി പ​ട​ര്‍​ന്നി​ട്ടി​ല്ല. എ​ങ്കി​ലും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

വൈ​റ​സ് മ​നു​ഷ്യ​രി​ലേ​യ്ക്ക് പ​ട​രു​ന്ന​ത് ത​ട​യാ​ൻ ആ​രോ​ഗ്യ​വ​കു​പ്പും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും അ​തീ​വ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ച​ത്ത പ​ക്ഷി​ക​ളെ​യോ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള കോ​ഴി​ക​ളെ​യോ നേ​രി​ട്ട് സ്പ​ർ​ശി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.