തൃ​ശൂ​ർ: യു​ദ്ധം കു​ത്തി​പ്പൊ​ക്കി​യ​വ​രു​ടെ മൂ​ന്നാം​കി​ട പ​ങ്കാ​ളി​യാ​യി ഇ​ന്ത്യ മാ​റി​യെ​ന്നും നെ​ഞ്ച​ള​വി​ന്‍റെ ക​ണ​ക്കു​പ​റ​യു​ന്ന പ്ര​ധാ​ന​മ​ന്ത്രി​ക്കു ന​ട്ടെ​ല്ലു​വ​ള​യ്ക്കാ​തെ നി​ൽ​ക്കാ​നാ​കു​മോ​യെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഇ​ന്ത്യ​ൻ ന​യ​ങ്ങ​ൾ ലോ​ക​മ​റി​യു​ന്ന​തു ട്രം​പി​ലൂ​ടെ​യാ​ണ്.

ഗൗ​ര​വ​മേ​റി​യ വി​ഷ​യ​ങ്ങ​ളി​ൽ മോ​ദി ഒ​രു വാ​ക്കു​പോ​ലും പ​റ​യു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ക​ത്തി​ൽ ബി​ജെ​പി സീ​ൽ വ​ന്ന​തു കു​റ്റ​ക​ര​മാ​ണ്. ആ​രാ​ണു ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ൽ ബി​ജെ​പി​യു​ടെ സീ​ൽ സൂ​ക്ഷി​ക്കു​ന്ന​ത്. എ​ല്ലാ മ​ത​ത്തി​ലെ​യും യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ളു​മാ​യി എ​ൽ​ഡി​എ​ഫി​നു സ​ഖ്യ​മു​ണ്ട്. മ​ത​തീ​വ്ര​വാ​ദം പ​റ​യു​ന്ന​വ​ർ​ക്കൊ​പ്പം ഞ​ങ്ങ​ളി​ല്ലെ​ന്നും ന​ട്ടാ​ൽ കു​രു​ക്കാ​ത്ത പ​ച്ച​ക്ക​ള്ളം പ​റ​യു​ന്ന​തു കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​തി​കേ​ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രി​ക്ക​ലും ഉ​ണ്ടാ​കാ​ത്ത മു​ഖ്യ​മ​ന്ത്രി​ക്കു​വേ​ണ്ടി​യു​ള്ള ത​ർ​ക്ക​മാ​ണു കോ​ണ്‍​ഗ്ര​സി​ൽ ന​ട​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫും ആ​ർ​എ​സ്എ​സ് ന​യി​ക്കു​ന്ന ബി​ജെ​പി​യു​മാ​യി ഡീ​ൽ ന​ട​ക്ക​ണ​മെ​ങ്കി​ൽ സൂ​ര്യ​ൻ പ​ടി​ഞ്ഞാ​റു​ദി​ക്ക​ണം. കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലാ​ണു ശ​രി​ക്കു​ള്ള ഡീ​ൽ. തൃ​ശൂ​രി​ൽ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ പു​തി​യ മു​ഖ​മ​ല്ല. സി.​സി. മു​കു​ന്ദ​ൻ സ്വ​ന്തം ചോ​ര​യെ വ​ഞ്ചി​ച്ചു ശ​ത്രു​വി​ന്‍റെ പാ​ള​യ​ത്തി​ലെ ക​രു​വാ​യി മാ​റി​യെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ​ക്കു നാ​ട്ടി​ക മ​റു​പ​ടി കൊ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.