മകൾ നവമിയുടെ സർജറി പൂർത്തിയായി ഇപ്പോൾ ഐസിയുവിലാണ്. മകളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. മറ്റൊന്നിനും പിന്നാലെ ഇപ്പോൾ പോകാനില്ലെന്നും വിശ്രുതൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.
മകളുടെ ചികിത്സാ കാര്യത്തിലും എല്ലാം ചെയ്തു നൽകുന്നുണ്ട്. സർക്കാർ കാര്യങ്ങൾ മറ്റ് ആവശ്യങ്ങളിലുള്ളത് മുറപോലെ നടക്കട്ടെ. തങ്ങളുടെ എല്ലാ വിവരങ്ങളും കൃത്യമായി ധരിപ്പിച്ചിട്ടുള്ളതാണെന്നും വിശ്രുതൻ വ്യക്തമാക്കി. ബിന്ദുവിൻ്റെ മരണത്തെ തുടർന്ന് 10 ലക്ഷം രൂപ ധനസഹായവും, മകന് ദേവസ്വം ബോർഡിൽ ജോലിയും നൽകുമെന്ന മന്ത്രിസഭാ യോഗ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.