എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് സർവീസിൻ്റെ ഉദ്ഘാടന ചടങ്ങിൽ വിദ്യാർത്ഥികളെ ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയിൽവേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

“മറ്റ് മതങ്ങൾക്കെതിരെ നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുകയും വർഗീയ വിഭജന രാഷ്ട്രീയം പ്രചരിപ്പിക്കുകയും ചെയ്യുന്ന ആർഎസ്എസ് ഗാനം സർക്കാരിൻ്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെപ്പോലും സംഘപരിവാർ അവരുടെ വർഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.” മുഖ്യമന്ത്രി പറഞ്ഞു.