ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള(Bihar assembly poll) 71 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കി. സംസ്ഥാനത്തെ ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ (എൻ‌ഡി‌എ) സീറ്റ് വിഭജന കരാറിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഈ നീക്കം. ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ചൗധരി താരാപൂരിൽ നിന്നും സിൻഹ ലഖിസാരായിയിൽ നിന്നും മത്സരിക്കും. മുതിർന്ന നേതാവ് രാം കൃപാൽ യാദവ് ദനാപൂരിൽ നിന്ന് മത്സരിക്കും, ഗയയിൽ നിന്ന് പ്രേം കുമാർ, കതിഹാറിൽ നിന്ന് മുൻ ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദ്, സഹർസയിൽ നിന്ന് അലോക് രഞ്ജൻ ഝാ, സിവാനിൽ നിന്ന് മംഗൾ പാണ്ഡെ എന്നിവരും ഉൾപ്പെടുന്നു.