കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വ്ലോഗർ ശ്രീദേവി ഗോപിനാഥ് രംഗത്തെത്തി. ദീപക്കിന്റെ ആത്മഹത്യയെ മുൻനിർത്തി സ്ത്രീകളെ മുഴുവൻ പൊതുവായി അടച്ചാക്ഷേപിക്കുന്ന പ്രവണത അംഗീകരിക്കാനാകില്ലെന്ന് ശ്രീദേവി വ്യക്തമാക്കി. ഇത്തരം സമീപനങ്ങൾ സ്ത്രീകൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളെ അവഗണിക്കുന്നതാണെന്നും അവർ പറഞ്ഞു.
അതിനിടെ, സ്വന്തം ജീവിതാനുഭവവും ശ്രീദേവി പങ്കുവച്ചു. അഞ്ചുമാസം ഗർഭിണിയായിരിക്കെ ഭർത്താവിൽ നിന്നു തന്നെ ലൈംഗികാതിക്രമം നേരിടേണ്ടിവന്ന സംഭവമാണ് അവർ വെളിപ്പെടുത്തിയത്. സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് സമൂഹം കൂടുതൽ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ടെന്നും ശ്രീദേവി അഭിപ്രായപ്പെട്ടു.



