ബിഗ്‌ബോസ് മലയാളം സീസൺ ഫൈവിലെ മത്സരാർഥിയാണ് മനീഷ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം സീരിയലിൽ ആദിയുടെ അമ്മയുടെ കഥാപാത്രത്തെയാണ് മനീഷ അവതരിപ്പിക്കുന്നത്. സീരിയലിന് പുറത്തും സൗഹൃദം സൂക്ഷിക്കുന്നവരാണ് പല താരങ്ങളും. ഒരു അഭിനേത്രി എന്നതിനൊപ്പം തന്നെ മനീഷ ഗായിക കൂടെയാണ്. ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം ഉണ്ടായ അനുഭവങ്ങളെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. 

മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനീഷ. ബിഗ് ബോസ് ഷോയിൽ നിന്നും പുറത്തായ ശേഷം അഭിനയിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതായെന്നും പട്ടിണി കിടക്കുന്ന അവസ്ഥയിലേക്കു വരെ പോയെന്നും മനീഷ പറയുന്നു. ഷോയിൽ പോകുന്നതിന് മുൻപ് ഒരു മാസം പത്ത് പരിപാടികൾ എങ്കിലും കിട്ടിയിരുന്നുവെന്നും അതാണ് തന്റെ ഉപജീവന മാര്‍ഗമായിരുന്നുവെന്നുമാണ് നടി പറയുന്നത്. എന്നാൽ ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം പ്രോഗ്രാമുകള്‍ ഇല്ലാതായി.