ഭോപ്പാലിൽ പുതുതായി നിർമ്മിച്ച ഐഷ്ബാഗ് പാലം 90 ഡിഗ്രി വളവിലൂടെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഏറെ വിവാദമായതിന് പിന്നാലെ ഇപ്പോൾ പുനർരൂപകൽപ്പന ചെയ്യാനൊരുങ്ങുകയാണ്. ഇതിനായി കൂടുതൽ സ്ഥലം നൽകാൻ ഇന്ത്യൻ റെയിൽവേ സമ്മതിച്ചു. പൊതുജനങ്ങളുടെ ആശങ്കയും മാധ്യമ സമ്മർദ്ദവും വർദ്ധിച്ചതിനെ തുടർന്നാണ് ഈ നീക്കം, പാലത്തിന്റെ രൂപകൽപ്പനയിലെ പിഴവ് ഇന്ത്യാ ടുഡേ പ്രധാനമായി ഉന്നയിച്ചിരുന്നു.
648 മീറ്റർ നീളവും 8.5 മീറ്റർ വീതിയുമുള്ള ഈ പാലത്തിന് 18 കോടി രൂപ ചെലവിൽ നിർമ്മിച്ചതാണ്. 90 ഡിഗ്രി തിരിവ് പ്രദേശവാസികളിലും സോഷ്യൽ മീഡിയ ഉപയോക്താക്കളിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. അപകടങ്ങളുടെ കേന്ദ്രമായി ഇത് മാറുമെന്ന് അവർ ഭയപ്പെടുന്നു.
റെയിൽവേ ആവശ്യമായ ഭൂമി കൈമാറിക്കഴിഞ്ഞാൽ പാലത്തിൽ മാറ്റങ്ങൾ വരുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) വൃത്തങ്ങൾ ഇന്ത്യാ ടുഡേയോട് സ്ഥിരീകരിച്ചു. ഗതാഗതത്തിന് തടസ്സമായി അറിയപ്പെടുന്ന 90 ഡിഗ്രി വളവിൽ നിലവിലുള്ള റെയിലിംഗ് പൊളിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.