ബിയര്‍ കഴിക്കുന്നത് കലോറിയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്നത് തടയുകയും ചെയ്യും
ബിയര്‍ കുടിക്കുന്നത് വയറ് ചാടാന്‍ കാരണമാകുമെന്ന് പൊതുവേ പറയാറുണ്ട്. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?. യഥാര്‍ഥത്തില്‍ ബിയര്‍ കഴിക്കുന്നത് ബെല്ലിഫാറ്റ് ഉണ്ടാകാന്‍ കാരണമാകുന്നുണ്ടോ? ഇതില്‍ അല്‍പം വാസ്തവമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാരണമെന്താണെന്നല്ലേ? . ബിയറില്‍ കലോറി വളരെ കൂടുതലാണ്. ഒരു സാധാരണ ബിയറില്‍ ഏകദേശം 150 മുതല്‍ 200 വരെ കലോറി അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ശരീരത്തിലെത്തുമ്പോള്‍ ശരീരം അത് കൊഴുപ്പായി സംഭരിക്കാന്‍ തുടങ്ങുന്നു. ഈ കൊഴുപ്പ് ആദ്യം അടിഞ്ഞുകൂടുന്നത് വയറിന് ചുറ്റുമാണ്. ബിയര്‍ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പ്രത്യേകിച്ച് വയറിന് ചുറ്റും. ഇതിനെ സാധാരണയായി ‘ബിയര്‍ ബെല്ലി’ എന്നാണ് പറയുന്നത്.



