ന്യൂ​ഡ​ൽ​ഹി: മൂ​ന്ന് സ്ത്രീ​ക​ള​ട​ക്കം അ​ഞ്ച് പേ​ർ ചേ​ർ​ന്ന് മൊ​ബൈ​ൽ സ്റ്റോ​ർ ജീ​വ​ന​ക്കാ​ര​ന്‍റെ 15 ല​ക്ഷം രൂ​പ​യും 22 മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ന്നു. ജ​മ്മു സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഫ​റോ​ൽ (28), ഹാ​ഷു ബീ​ബി (23), ജൂ​ന ബീ​ഗം (31), താ​രി​ഗ് ഹു​സൈ​ൻ (33), മ​നീ​വ അ​ക്ത​ർ (24) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജ​മ്മു​വി​ലെ മൊ​ബൈ​ൽ സ്റ്റോ​റ് ജീ​വ​ന​ക്കാ​ര​നാ​യ ര​മേ​ശ് ചാ​ന്ത് എ​ന്ന യു​വാ​വി​ന്‍റെ പ​ക്ക​ൽ നി​ന്നാ​ണ് 15 ല​ക്ഷം രൂ​പ​യും 30 ല​ക്ഷം രൂ​പ വി​ല വി​രു​ന്ന 22 മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ ബ​സി​റ​ങ്ങി​യ ര​മേ​ശി​നെ ക​വ​ർ​ച്ച സം​ഘം ഓ​ട്ടോ​യി​ൽ പി​ന്തു​ട​രു​ക​യും ത​ട​ഞ്ഞു നി​ർ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സം​ഘ​ത്തി​ലെ സ്ത്രീ​ക​ളെ ര​മേ​ശ് പീ​ഡി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ശ്ര​ദ്ധ തി​രി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യ​ത്താ​ണ് മ​റ്റ് ര​ണ്ട് പ്ര​തി​ക​ൾ ര​മേ​ശി​ന്‍റെ പ​ണ​വും ഫോ​ണു​ക​ളു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സ്ത്രീ​ക​ളെ സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നു ത​ന്നെ പി​ടി​കൂ​ടി. സ്ത്രീ​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ പ​ർ​വേ​സ് എ​ന്ന​യാ​ളാ​ണ് ക​വ​ർ​ച്ച​യ്ക്ക് പി​ന്നി​ൽ എ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

അ​ഞ്ച് ദി​വ​സ​ത്തെ തി​ര​ച്ചി​ലി​ന് ശേ​ഷം മു​ഹ​മ്മ​ദി​നെ ച​ണ്ഡീ​ഗ​ഡി​ൽ നി​ന്നും താ​രി​ഗി​നെ ഉ​ദ​യം​പൂ​രി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടു​ക​യും മു​ഴു​വ​ൻ പ​ണ​വും ഫോ​ണു​ക​ളും ര​മേ​ശി​ന് തി​രി​കെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. പ​ർ​വേ​സി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.