ന്യൂ​ഡ​ൽ​ഹി: ഇ​റാ​നി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. അ​ധി​കൃ​ത​രും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ന​ൽ​കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.

എ​പ്പോ​ഴും ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. നി​ശ്ച​യി​ക്ക​പ്പെ​ട്ട ഷെ​ൽ​ട്ട​റു​ക​ൾ​ക്ക​രി​കെ എ​ല്ലാ​വ​രും തു​ട​ര​ണം. താ​മ​സ​സ്ഥ​ല​ത്തു​ള്ള​തോ അ​ടു​ത്തു​ള്ള സ​ര​ക്ഷി​ത​യി​ട​ങ്ങ​ളോ അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കും വ​രെ ഇ​സ്ര​യേ​ലി​നു​ള്ളി​ൽ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം. പ്രാ​ദേ​ശി​ക വാ​ർ​ത്ത​ക​ളും ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളും അ​ടി​യ​ന്ത​ര ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ളും കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്ക​ണം.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൗ​ര​ന്മാ​ർ​ക്ക് ടെ​ൽ അ​വീ​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഫോ​ൺ: +972-54-7520711.