ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെ ഗൗതം ഗംഭീറിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന ഊഹാപോഹങ്ങളിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ഗംഭീറിനെ റെഡ്-ബോൾ (ടെസ്റ്റ്) പരിശീലക സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ഇതെല്ലാം വെറും കിംവദന്തികളാണെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ പറഞ്ഞു.