ഓ​ച്ചി​റ: മു​ടി​വെ​ട്ടി​യ​തി​ന്‍റെ പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ട്ട ബാ​ർ​ബ​റുടെ കൈ ​ത​ല്ലി​യൊ​ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. ഓ​ച്ചി​റ വ​ലി​യ​കു​ള​ങ്ങ​ര മീ​നാ​ക്ഷി ഭ​വ​ന​ത്തി​ൽ അ​ജ​യ് (24), പാ​യി​ക്കു​ഴി ഒ​യാ​സി​സ് വീ​ട്ടി​ൽ ഇ​ൻ​സാ​ഫ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ച​വ​റ പോ​രൂ​ക്ക​ര സ്വ​ദേ​ശി ഷ​ഫീ​ക്കി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ്ര​തി​ക​ൾ പാ​റ​ക്ക​ല്ലു​കൊ​ണ്ട് ഷ​ഫീ​ക്കി​ന്‍റെ വ​ല​ത് കൈ ​ത​ല്ലി​യൊ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ കൈ​പ്പ​ത്തി​ക്ക് പൊ​ട്ട​ലു​ണ്ട്. ഓ​ച്ചി​റ പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ഓ​ച്ചി​റ മു​ണ്ടു​കോ​ട്ട​യി​ലെ ഷ​ഫീ​ക്കി​ന്‍റെ ബാ​ർ​ബ​ർ ഷോ​പ്പി​ലെ​ത്തി മു​ടി വെ​ട്ടി​ച്ച പ്ര​തി​ക​ൾ പ​ണം പി​ന്നീ​ട് ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ച് പോ​യി​രു​ന്നു. തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഷ​ഫീ​ക്ക് ഇ​രു​വ​രോ​ടും കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ പ്ര​തി​ക​ൾ ഷ​ഫീ​ക്കി​ന്‍റെ ക​ട​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​ജ​യ് നേ​ര​ത്തേ കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.