ആ​ല​പ്പു​ഴ: ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ബാ​റു​ക​ള്‍ക്കെ​ല്ലാം ലൈ​സ​ന്‍സ് പു​തു​ക്കി​ക്കൊ​ടു​ക്കാ​ന്‍ കേ​ര​ള സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത് ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി.

ബാ​ര്‍ ലൈ​സ​ന്‍സ് അ​ഞ്ച് വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് പു​തു​ക്കി​ക്കൊ​ടു​ക്കാ​റു​ള്ള​ത്. എ​ന്നാ​ല്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പി​ന്‍റെ ക്ലാ​സി​ഫി​ക്കേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കേ​ര​ള സ​ര്‍ക്കാ​ര്‍ ലൈ​സ​ന്‍സ് പു​തു​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നാ​ണ്.

കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ബാ​ര്‍ ഉ​ട​മ​ക​ളി​ല്‍ നി​ന്നു കൈ​ക്കൂ​ലി വാ​ങ്ങി​യി​ട്ടാ​ണ് പു​തു​ക്ക​ല്‍ ന​ട​പ​ടി പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

ക്ലാ​സി​ഫി​ക്കേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ക്കു കാ​ത്തി​രി​ക്കാ​തെ വെ​ബ്‌​സൈ​റ്റി​ല്‍പോ​ലും പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് ബാ​റു​ക​ള്‍ക്ക​ല്ലാം ലൈ​സ​ന്‍സ് പു​തു​ക്കി​ക്കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ബാ​റു​ക​ളു​ടെ സ​മ​യ​പ​രി​ധി കൂ​ട്ടി​ക്കൊ​ടു​ത്ത​തും അ​ഴി​മ​തി​യാ​യി​രു​ന്നു. ഇ​ത് അ​തി​നെ​ക്കാ​ളും വ​ലു​താ​ണ്.

കേ​ര​ള​ത്തെ മ​ദ്യ​ത്തി​ല്‍ മു​ക്കി​ക്കൊ​ല്ലാ​ന്‍ വേ​ണ്ടി ബാ​ര്‍ ഉ​ട​മ​ക​ള്‍ അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും സ​ര്‍ക്കാ​ർ ചെ​യ്തു​കൊ​ടു​ക്കു​ക​യാ​ണ്. ഏ​റ്റ​വും വ​ലി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​മാ​ണ് ഇ​ട​തു​മു​ന്ന​ണി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ബാ​ര്‍ ഉ​ട​മ​ക​ളി​ല്‍നി​ന്നു കൈ​പ്പ​റ്റി​യി​രി​ക്കു​ന്ന​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ന്‍ കോം​പ്ര​മൈ​സ്ഡ് ചീ​ഫ് മി​നി​സ്റ്റ​ര്‍

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കു​റെ നാ​ളു​ക​ളാ​യി കോം​പ്ര​മൈ​സ്ഡ് ചീ​ഫ് മി​നി​സ്റ്റ​ര്‍ ആ​യി മാ​റി. സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും സ്ഥാ​നാ​ര്‍ഥി പ​ട്ടി​ക പ​രി​ശോ​ധി​ച്ചാ​ൽ കൃ​ത്യ​മാ​യ അ​ന്ത​ര്‍ധാ​ര​യു​ണ്ടെ​ന്ന് മ​ന​സി​ലാ​കും. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ര​സ്പ​രം സ​ഹാ​യി​ക്കാ​നു​ള്ള അ​ന്ത​ര്‍ധാ​രാ​യ​ാണ​ത്. ഇ​ത് ഞ​ങ്ങ​ള്‍ നേരത്തേ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

മോ​ദി​യു​ടെ മു​ന്നി​ല്‍ ഒ​ന്നും പ​റ​യാ​ന്‍ ക​ഴി​യു​ന്നി​ല്ല. ഇഡി​യെ പേ​ടി​ച്ച് ജീ​വി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍. അ​ക്കാ​ര​ണ​ത്താ​ല്‍ ഒ​രു കാ​ര്യ​ത്തി​ലും കേ​ന്ദ്ര​വു​മാ​യി ഏ​റ്റു​മു​ട്ടാ​ന്‍ അ​ദ്ദേ​ഹം ത​യാ​റാ​കു​ന്നി​ല്ല. ഏ​റ്റ​വും ഒ​ടു​വി​ല്‍ ഭരണം കൈ​വി​ട്ടു പോ​കു​മെന്നു മ​ന​സി​ലാ​യ​പ്പോ​ള്‍ അ​ധാ​ര്‍മി​ക​മാ​യ രാ​ഷ്‌​ട്രീ​യ ധാ​ര​ണ​യ്ക്കാ​ണ് സി​പി​എം നേ​തൃ​ത്വം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

സ്വ​ന്തം അ​ണി​ക​ളെ വ​ഞ്ചി​ച്ചുകൊ​ണ്ട് സി​പി​എ​മ്മും ബി​ജെ​പി​യും ന​ട​ത്തു​ന്ന​ത് സ്വാ​ര്‍ഥ താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള ഡീ​ല്‍ ആ​ണ്. പ​രാ​ജ​യം മ​ന​സി​ലാ​യ മു​ഖ്യ​മ​ന്ത്രി​ ഇ​ന്ന​ലെ ന​ട​ത്തി​യ​ത് സ​മ​നി​ല തെ​റ്റി​യ പ​രാ​മ​ർ​ശ​മാ​ണെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ക​ൺവൻ​ഷ​നി​ൽ സാ​ധാ​ര​ണ ഒ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ന്‍റെ​ ചോ​ദ്യ​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യോ​ട്. ത​ങ്ങ​ളോ​ടും രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​കര്‍ ഇ​ഷ്ടം​പോ​ലെ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​റു​ണ്ട്. വീ​ട്ടി​ൽ പോ​യി ചോ​ദി​ക്കാ​ൻ ഞ​ങ്ങ​ൾ ആ​രോ​ടും പ​റ​യാ​റി​ല്ലെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം ഇ​വി​ടെ ആ​ല​പ്പു​ഴ​യി​ൽ സു​ധാ​ക​ര​നെതിരേ​യും ന​ട​ത്തി. ചെ​റ്റ​ത്ത​രം എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രേ ഇ​പ്പോ​ൾ സി​പി​എം നേ​താ​ക്ക​ൾ പ​ല​ത​ര​ത്തി​ലു​ള്ള വ്യാ​ഖ്യാ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ്. പ്ര​തീ​ക്ഷി​ച്ച​തി​ന​പ്പു​റം സീ​റ്റു​ക​ളു​മാ​യി ആ​ല​പ്പു​ഴ​യി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.