പാകിസ്ഥാന്റേതിന് സമാനമായി ടി20 ലോകകപ്പിനായി ഒരു ഹൈബ്രിഡ് മോഡൽ സ്വീകരിക്കുന്നതിലേക്ക് ബംഗ്ലാദേശ് നീങ്ങുകയാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) വൈസ് പ്രസിഡന്റും ബോർഡ് ഡയറക്ടറുമായ ഫാറൂഖ് അഹമ്മദ്. ഈ പ്രശ്നം ഇനി ഏതെങ്കിലും ക്ലബ്ബിലോ, ഫ്രാഞ്ചൈസിയിലോ, ബോർഡിലോ മാത്രമായി ഒതുങ്ങുന്നതല്ല, മറിച്ച് ദേശീയ സുരക്ഷയുടെയും സർക്കാർ നിർദ്ദേശങ്ങളുടെയും വിഷയമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ ബംഗ്ലാദേശ് ടീമിന്റെ സുരക്ഷ സർക്കാറിന് ഗൗരവമുള്ള കാര്യമാണെന്ന് ഫാറൂഖ് അഹമ്മദിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ലോകകപ്പ് മത്സരങ്ങൾക്കുള്ള വേദികൾ പുനഃപരിശോധിക്കാൻ പോകുന്നത്. ലോകകപ്പിനെക്കുറിച്ച് ഫാറൂഖ് പറഞ്ഞത് പരിശോധിക്കാം….



