ചൊവ്വാഴ്‌ച വൈകീട്ട് 3.45-ന് കടുത്തുരുത്തി ഇരവിമംഗലം പബ്ലിക് ലൈബ്രറിക്ക് സമീപമാണ് സംഭവം.മാഞ്ഞൂർ തൂമ്പിൽപറമ്പിൽ സിറിളിന്റെ മകൾ ലെനറ്റ് (രണ്ടര) ആണ് 40 അടി താഴ്‌ചയുള്ള കിണറ്റിൽ വീണത്. ചെറിയ ചുറ്റുമതിലേ ഇതിനുണ്ടായിരുന്നുള്ളൂ.
ഖത്തറിൽ നിന്നും നാട്ടിൽ എന്തായ സിറിൾ, മകൾ ലെനറ്റ് എന്നിവരും സിറിലിൻ്റെ ഭാര്യയുടെ മാതാപിതാക്കളും ചേർന്ന് താമസത്തിനായി ഒരു വീട് നോക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുട്ടി കാൽ വഴുതി വീഴുന്ന കണ്ട് പിതാവ് സിറിൾ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. ഉടൻ തന്നെ വെള്ളത്തിൽ മുങ്ങി കുട്ടിയെ എടുത്ത സിറിൾ മാറോട് ചേർന്ന് പിടിച്ചു കിടന്നു. തുടർന്ന് സമീപത്തുണ്ടായിരുന്നവരും, ഫയർ ഫോഴ്സും ചേർന്നാണ് ഇവരെ കരക്ക് കയറ്റിയത്.
രണ്ടരവയസ്സുകാരി കിണറ്റിൽ വീണു. രക്ഷയായത് അച്ഛന്റെ സമയോചിത ഇടപെടൽ



