പൊന്നാനി എം എ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി പൊന്നാനി പള്ളപ്രം മാലിക്കുളം അലിയുടെ മകൻ മുഹമ്മദ് അസ്ലം (19), പാലപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി പൊന്നാനി തട്ടേക്കാനകത്ത് ഇബ്രാഹിമിന്റെ മകൻ അൻസിഫ് (19) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. പൊന്നാനി ബർളി കുളത്തിനു സമീപമുള്ള ദേശീയപാത സർവീസ് റോഡില്‍ വച്ചാണ് എതിർ ദിശയില്‍ വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്.



