മഹാരാഷ്ട്രയിലെ ഔറംഗാബാദ് നഗരത്തിന്റെ പേര് മാറ്റി മൂന്ന് വർഷത്തിന് ശേഷം, ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് ഔദ്യോഗികമായി “ഛത്രപതി സംഭാജിനഗർ റെയിൽവേ സ്റ്റേഷൻ” എന്ന് പുനർനാമകരണം ചെയ്തതായി സെൻട്രൽ റെയിൽവേ ശനിയാഴ്ച അറിയിച്ചു.

പുതിയ സ്റ്റേഷൻ കോഡ് `സിപിഎസ്എൻ’ ആയിരിക്കുമെന്ന് സെൻട്രൽ റെയിൽവേ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.