കൊ​ല്ലം: അ​യ​ൽ​വാ​സി​യെ ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച് കൊ​ല​പ്പ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. മു​ള​ങ്കാ​ട​കം കാ​ങ്ക​ത്ത് ന​ഗ​ർ സ്വ​ദേ​ശി​നി​യാ​യ മ​ധ്യ​വ​യ​സ്ക​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് അ​യ​ൽ​വാ​സി സു​നി​ൽ ത​മ്പി(40) പി​ടി​യി​ലാ​യ​ത്.

കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ട​വ​ഴി​യി​ലൂ​ടെ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന സ്ത്രീ​യെ അ​തി​വേ​ഗ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചു കൊ​ണ്ട് വ​ന്ന് മ​തി​ലി​നോ​ടു​ചേ​ർ​ത്ത് ഇ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ്ത്രീ​യു​ടെ വീ​ട്ടി​ലെ​ത്തി ക​ത്തി​കൊ​ണ്ട്‌ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ക​നെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.