പെ​രി​ങ്ങോം: വ​ധ​ശ്ര​മ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് മോ​ചി​പ്പി​ക്കാ​ൻ ശ്ര​മം. 15 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സെടുത്തു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

ചൊവ്വാഴ്ച രാ​ത്രി 11.45 ഓ​ടെ പെ​രി​ങ്ങോം പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. യൂ​ത്ത് ലീ​ഗ് നേ​താ​വാ​യ ഷ​ജീ​ര്‍ ഇ​ക്ബാ​ലി​നെ സം​ഘം ചേ​ര്‍​ന്ന് ഇ​രു​മ്പു​വ​ടി​യും ഹെ​ല്‍​മ​റ്റും​കൊ​ണ്ട് മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ സി​പി​എം-​ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ 32 പേർക്കെതിരേ വ​ധ​ശ്ര​മ​ത്തി​ന് പെ​രി​ങ്ങോം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത​തി​നെ​തി​രെ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​വും ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യി​രു​ന്നു.

ഈ ​അ​ക്ര​മ സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ കൊ​ഴു​മ്മ​ലി​ലെ സി.​വി. വി​ഷ്ണു​പ്ര​സാ​ദ് വീ​ട്ടി​ലു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ര്‍​ന്നെ​ത്തി​യ പോ​ലീ​സ് സം​ഘം ചൊവ്വാഴ്ച രാ​ത്രി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.​സ്‌​റ്റേ​ഷ​നി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ​തി​ന​ഞ്ചോ​ളം സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ​ത്തി അ​റ​സ്റ്റ് ന​ട​പ​ടി​ക​ള്‍ ത​ട​ഞ്ഞ​ത്.

സ്‌​റ്റേ​ഷ​നി​ലു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി​യാ​യ വി​ഷ്ണു​പ്ര​സാ​ദ് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​റെ ആ​ക്ര​മി​ക്കു​വാ​നും ശ്ര​മി​ച്ചു. പെ​രി​ങ്ങോം സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​കെ. മു​കു​ന്ദ​ന്‍റെ ടീ​ഷ​ര്‍​ട്ടി​ല്‍ കു​ത്തി​പ്പി​ടി​ച്ച് കൈ​യേ​റ്റം ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹം ചെ​റു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തു.

ഇ​വ​രോ​ട് പിരി​ഞ്ഞു​പോ​കാ​ന്‍ പ​റ​ഞ്ഞി​ട്ടും കൂ​ട്ടാ​ക്കാ​തെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​വെ​ച്ച് ചീ​ത്ത​വി​ളി​ക്കു​ക​യും കാ​ണി​ച്ചു​ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല‍ അ​തി​ക്ര​മി​ച്ച് ക​യ​റി പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​വെ​ച്ച് കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ പെ​രി​ങ്ങോം പോ​ലീ​സ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ 15 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. പെ​രി​ങ്ങോം സ്വ​ദേ​ശി​ക​ളാ​യ സി​ദ്ധി​ന്‍, നി​ധി​ന്‍, രാ​ധാ​കൃ​ഷ്ണ​ന്‍, മ​നീ​ഷ്, സി.​വി.​ വി​ഷ്ണു​പ്ര​സാ​ദ് തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന പ​ത്ത് പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.