തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ ക​ണ്ണൂ​രി​ൽ ഉ​ണ്ടാ​യ കെ​എ​സ്‌​യു ആ​ക്ര​മ​ണം കോ​ൺ​ഗ്ര​സി​ന്‍റെ ഹീ​ന രാ​ഷ്ട്രീ​യ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ചാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. അ​വി​ടെ ഉ​ണ്ടാ​യ​ത് ഏ​തെ​ങ്കി​ലും പ്ര​തി​ഷേ​ധ പ്ര​ക​ട​നം അ​ല്ല, ഒ​രു​കൂ​ട്ടം അ​ക്ര​മി​ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്. പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ന​ട​ക്കു​മ്പോ​ഴാ​ണ് മ​ന്ത്രി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ആ​രോ​ഗ്യ​മേ​ഖ​ല​യാ​ണ് കേ​ര​ള​ത്തി​ലേ​ത്. അ​ത് എ​ല്ലാ ഔ​ദ്യോ​ഗി​ക ഏ​ജ​ൻ​സി​ക​ളും അം​ഗീ​ക​രി​ച്ച​തും ആ​ണ്. എ​ന്നി​ട്ടും ചി​ല സം​ഭ​വ​ങ്ങ​ൾ പ​ർ​വ​തീ​ക​രി​ച്ച് അ​തി​ൽ ഒ​രു​ത​ര​ത്തി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത മ​ന്ത്രി​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നെ രാ​ഷ്ട്രീ​യ​മാ​യി​ട്ട​ല്ല, രാ​ഷ്ട്രീ​യ ആ​ഭാ​സം ആ​യി​ട്ടാ​ണ് കാ​ണാ​ൻ ക​ഴി​യു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.