ബ​ല്ലാ​രി: ക​ർ​ണാ​ട​ക​യി​ലെ ബ​ല്ലാ​രി ജി​ല്ല​യി​ലെ ഗു​രു​കു​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ അ​ർ​ദ്ധ​രാ​ത്രി​യി​ൽ വി​ദ്യാ​ർ​ത്ഥി​യു​ടെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം. ഹോ​സ്റ്റ​ലി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന സ​ഹ​പാ​ഠി​ക​ളെ ക​ട്ടി​ലി​ന്‍റെ ഇ​രു​മ്പ് ക​മ്പി കൊ​ണ്ട് ത​ല​ങ്ങും വി​ല​ങ്ങും അ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു വി​ദ്യാ​ർ​ത്ഥി കൊ​ല്ല​പ്പെ​ടു​ക​യും ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് ഹോ​സ്റ്റ​ൽ മു​റി​യി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ പ്ര​തി പെ​ട്ടെ​ന്ന് പ്ര​കോ​പി​ത​നാ​വു​ക​യും ക​ട്ടി​ലി​ന്‍റെ ക​മ്പി​യെ​ടു​ത്ത് സ​ഹ​പാ​ഠി​ക​ളെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഡോ​ർ​മി​റ്റ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ട്ട് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രു വി​ദ്യാ​ർ​ത്ഥി പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് മ​ര​ണ​പ്പെ​ട്ടു. മ​റ്റ് ര​ണ്ട് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

ശ​ബ്ദം കേ​ട്ടെ​ത്തി​യ സ്കൂ​ൾ അ​ധി​കൃ​ത​രും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം പ്ര​തി​യാ​യ വി​ദ്യാ​ർ​ത്ഥി സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ്ര​തി​യാ​യ വി​ദ്യാ​ർ​ത്ഥി​ക്കാ​യി ബ​ല്ലാ​രി പോ​ലീ​സ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ക്ര​മ​ത്തി​ന്‍റെ കാ​ര​ണ​മെ​ന്താ​ണെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.