ബഹിരാകാശ നിലയത്തിൽ മാസങ്ങളോളം ചിലവഴിച്ച പ്രശസ്ത അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഇപ്പോൾ കേരളത്തിന്റെ രുചി വൈവിധ്യങ്ങളിൽ മനംമയങ്ങിയിരിക്കുകയാണ്.

കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (KLF) പങ്കെടുക്കാനെത്തിയ താരം നഗരത്തിലെ പ്രശസ്തമായ ‘ഫലൂദ നേഷൻ’ (Falooda Nation) എന്ന ഔട്ട്‌ലെറ്റ് സന്ദർശിച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ജീവനക്കാരുമായി വളരെ വിനീതമായി സംസാരിക്കുകയും ഫലൂദയുടെ രുചിയെ പുകഴ്ത്തുകയും ചെയ്യുന്ന സുനിതയെ വീഡിയോയിൽ കാണാം.