ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മൂ​ന്നാം പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി. 11 പേ​രു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഇ​തോ​ടെ ബി​ജെ​പി മ​ത്സ​രി​ക്കു​ന്ന 97 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ഖ്യാ​പ​നം പൂ​ർ​ത്തി​യാ​യി.

തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ ക​ര​മ​ന ജ​യ​ൻ ജ​ന​വി​ധി തേ​ടും. അ​രു​വി​ക്ക​ര​യി​ൽ വി​വേ​ക് ഗോ​പ​ൻ മ​ത്സ​രി​ക്കും. കോ​വ​ള​ത്ത് ടി.​എ​ൻ. സു​രേ​ഷും നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ എ​സ്. രാ​ജ​ശേ​ഖ​ര​ൻ നാ​യ​രു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.

പീ​രു​മേ​ട്ടി​ൽ വി. ​ര​തീ​ഷും പു​തു​പ്പ​ള്ളി​യി​ൽ ര​വീ​ന്ദ്ര​നാ​ഥ് വാ​ക​ത്താ​ന​വും മാ​വേ​ലി​ക്ക​ര​യി​ൽ അ​ജി​മോ​നും അ​ടൂ​രി​ൽ പ​ന്ത​ളം പ്ര​താ​പ​നും ച​വ​റ​യി​ൽ കെ.​ആ​ർ. രാ​ജേ​ഷും ജ​ന​വി​ധി തേ​ടും. കോ​ൺ​ഗ്ര​സ് വി​ട്ട് പാ​ർ​ട്ടി​യി​ലെ​ത്തി​യ ബി.​എ​സ്. അ​നൂ​പ് ചി​റ​യി​ൻ​കീ​ഴി​ലും ആ​ർ.​എ​സ്. ആ​രു​ൺ രാ​ജ് ച​ട​യ​മം​ഗ​ല​ത്തും മ​ത്സ​രി​ക്കും.