മും​ബൈ: ഒ​രു ല​ക്ഷം രൂ​പ​യോ​ളം വ​ന്ന ബി​ല്ലി​നെ​ക്കു​റി​ച്ച് രോ​ഗി സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് 57,000 ആ​യി കു​റ​ഞ്ഞ് ആ​ശു​പ​ത്രി ബി​ൽ. ബി​ൽ തു​ക​യി​ൽ രോ​ഗി സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ക​യും, ബി​ല്ലി​ലെ ഓ​രോ കാ​ര്യ​ങ്ങ​ളും പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തി​യ ലി​സ്റ്റ് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് തു​ക പ​കു​തി​യോ​ളം കു​റ​ഞ്ഞ​ത്.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ രോ​ഗി​ക്ക് ന​ൽ​കി​യ ആ​കെ തു​ക 1,01,000 രൂ​പ​യാ​യി​രു​ന്നു. ബി​ല്ലി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ രോ​ഗി, ഓ​രോ ചി​കി​ത്സ​യ്ക്കും മ​രു​ന്നി​നും എ​ത്ര രൂ​പ വീ​ത​മാ​യെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ‘ഐ​റ്റം വൈ​സ്’ ബി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ശ​ദ​മാ​യ ബി​ൽ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ, ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ബി​ൽ പു​ന​പ്പ​രി​ശോ​ധി​ക്കു​ക​യും തു​ക 57,000 രൂ​പ​യാ​യി കു​റ​യു​ക​യും ചെ​യ്തു. ഏ​ക​ദേ​ശം 44,000 രൂ​പ​യു​ടെ കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്.