എത്യോപ്യയിലെ ഹായ്ലി ഗുബ്ബി അഗ്നിപർവ്വതത്തിൽ പൊട്ടിത്തെറിയെ തുടർന്നുള്ള ചാരത്തിൻ്റെ ശേഖരം തിങ്കളാഴ്ച രാത്രി 11 മണിയോടെ ഡൽഹിയിലെത്തി. ചെങ്കടൽ കടന്ന് മണിക്കൂറിൽ ഏകദേശം 130 കിലോമീറ്റർ വേഗതയിൽ വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലേക്ക് നീങ്ങുന്ന ചാരമേഘത്തെ ഫോർകാസ്റ്റർമാർ ഒരു ദിവസമായി നിരീക്ഷിച്ച് വരികയായിരുന്നു.
ഏകദേശം 10,000 വർഷമായി നിഷ്ക്രിയമായിരുന്ന ഈ അഗ്നിപർവ്വതം ഞായറാഴ്ചയാണ് ആദ്യമായി പൊട്ടിത്തെറിച്ചത്. ഇതിനെ തുടർന്ന് കട്ടിയുള്ള ചാരത്തിൻ്റെയും സൾഫർ ഡൈ ഓക്സൈഡിൻ്റെയും ഒരു സ്തംഭം ആകാശത്തേക്ക് ഉയർന്നു.



