മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആദ്യ ലീഡ് ആര്യാടൻ ഷൗക്കത്തിന്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ യുഡിഎഫ് സ്ഥാനാർഥിയ്ക്ക് ലീഡ് ലഭിക്കുകയായിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങി. അതേസമയം തണ്ണിക്കോടിലെ വോട്ടുകൾ എണ്ണുമ്പോൾ യുഡിഎഫിന് ലീഡ് ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ആദ്യഘട്ടത്തിൽ എൽഡിഎഫും കുതിയിരുന്ന നിലയിലാണ് ഫലസൂചനകൾ പുറത്തുവരുന്നത്.
വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാൺ് ആദ്യം എണ്ണുന്നത്. ഇവിടുത്തെ ആദ്യ ബൂത്താണ് തണ്ണിക്കോട്. ലീഗ് സ്വാധീന മേഖലയാണ് ഇവിടം. ആദ്യ ബൂത്തിൽ പിവി അൻവർ രണ്ടാം സ്ഥാനത്താണെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ആദ്യ ഫലസൂചനയിൽ ആര്യാടൻ ഷൗക്കത്ത് മുന്നിട്ട് നിൽക്കുമ്പോൾ എം സ്വരാജ് രണ്ടാമതും പിവി അൻവർ മൂന്നാമതുമാണ്. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ് പിവി അൻവറിനും പിന്നിലാണ്.
: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; വോട്ടെണ്ണൽ 8 മണി മുതൽ, ജനവിധി കാത്ത് മുന്നണികൾ
സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന പിവി അൻവർ മുന്നണി ബന്ധം ഉപേക്ഷിച്ച് രാജിവെച്ചതോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.