മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ ഒ​രു കു​ര​ങ്ങ​ന്‍റെ ക​ഴു​ത്തി​ലും താ​ടി​യെ​ല്ലി​ലും അ​ന്പ് തു​ള​ച്ചു​ക​യ​റി​യ​താ​യി ക​ണ്ടെ​ത്തി. നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ൽ ഈ ​പ്ര​ദേ​ശ​ത്തെ ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

പ​രി​ക്കേ​റ്റ ബോ​ണ​റ്റ് മ​ക്കാ​ക് ഇ​ന​ത്തി​ൽ​പ്പെ​ട്ട കു​ര​ങ്ങ​നെ സ​മീ​പ​വാ​സി​ക​ളാ​ണ് ആ​ദ്യം കാ​ണു​ന്ന​ത്. സം​ഭ​വം അ​റി​ഞ്ഞ​യു​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ 10 മി​നി​റ്റി​നു​ള്ളി​ൽ കു​ര​ങ്ങ​നെ പി​ടി​കൂ​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ക​ഴു​ത്തി​ലൂ​ടെ തു​ള​ച്ചു​ക​യ​റി​യ അ​ന്പ് താ​ടി​യെ​ല്ലി​ന് സ​മീ​പ​ത്തു​കൂ​ടി​യാ​ണ് പു​റ​ത്തേ​ക്ക് പോ​യ​ത്. ഐ​സി​യു​വി​ലേ​യ്ക്ക് മാ​റ്റി​യി​രി​ക്കു​ന്ന കു​ര​ങ്ങ​ൻ മൃ​ഗ ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

വേ​ട്ട​ക്കാ​ര​ന്‍റെ ആ​ക്ര​മ​ണ​മാ​കാം ഇ​തെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ശ​യി​ക്കു​ന്നു. പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

നാ​ല് ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പും ഒ​രു കു​ര​ങ്ങ​നെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ആ ​സം​ഭ​വ​ത്തി​ൽ കു​ര​ങ്ങ​ന്‍റെ വ​യ​റ്റി​ലാ​യി​രു​ന്നു അ​മ്പ് തു​ള​ച്ചു​ക​യ​റി​യ​ത്.