ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിൻ്റെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു. പ്രമുഖ വ്യവസായി രവി ഘായുടെ കൊച്ചുമകളായ സാനിയ ചന്ദോക് ആണ് വധു. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച സച്ചിൻ ടെണ്ടുൽക്കർ വിവാഹത്തിന് നേരിട്ട് ക്ഷണിച്ചു.
മകൻ്റെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായി കാണുന്നുവെന്ന് സച്ചിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. യുവദമ്പതികൾക്കായി പ്രധാനമന്ത്രി നൽകിയ വിലപ്പെട്ട നിർദ്ദേശങ്ങൾക്കും അനുഗ്രഹങ്ങൾക്കും സച്ചിൻ നന്ദി രേഖപ്പെടുത്തി.



