ബിഹാർ ഗവർണറും മുൻ കേരള ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത്. രാജ്ഭവനില മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥൻ അബ്ദുള്‍ റഷീദിന്‍റെ മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ആരിഫ് മുഹമ്മദ് ഖാൻ എത്തിയത്.

മുൻ കേരളാ ഗവർണറായ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവൻ ജീവനക്കാരുമായും സൗഹൃദം പങ്കുവെച്ചു. ശനിയാഴ്ച രാജ്ഭവനില്‍ താമസിച്ച അദ്ദേഹം കേരള ഗവർണർ രാജേന്ദ്ര അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം ഞായറാഴ്ച കവടിയാർ കൊട്ടാരം സന്ദർശിക്കും. തൈക്കാട് ഗാന്ധിഭവൻ സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുത്ത ശേഷം അദ്ദേഹം തിങ്കളാഴ്ച രാവിലെ മടങ്ങും.