ഇന്ത്യയിലെ അതിപുരാതനമായ ആരവല്ലി മലനിരകൾ നേരിടുന്ന ഭീഷണിക്ക് കാരണം കോൺഗ്രസ് ഭരണകാലത്തുണ്ടായ അനധികൃത ഖനനമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. ആരവല്ലി മലനിരകൾക്ക് സുപ്രീം കോടതി നൽകിയ പുതിയ നിർവചനത്തെ ചൊല്ലി പരിസ്ഥിതി പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം.

രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാരിന്റെ കാലത്താണ് ആരവല്ലിയിൽ ഖനന മാഫിയ ഏറ്റവും കൂടുതൽ പിടിമുറുക്കിയതെന്നും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഖനനത്തിന്റെ ചിത്രങ്ങൾ പലതും ആ കാലഘട്ടത്തിലേതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എട്ട് മുതൽ പത്ത് വർഷം വരെ തുടർച്ചയായി ഖനനം നടത്തിയ ശേഷം അവ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.