അമിതാഭ് ബച്ചന് ശേഷം ഹിന്ദി സിനിമയ്ക്ക് ലഭിച്ച വലിയ വരദാനമാണ് എ.ആർ റഹ്മാൻ. ഒരു നടൻ എന്ന നിലയിലല്ല, മറിച്ച് ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ ഡിഎൻഎയെ തന്നെ പരിവർത്തനം ചെയ്ത സോണിക് ആർക്കിടെക്റ്റ് എന്ന നിലയിലാണ്.
1970-കളിൽ ബച്ചൻ എപ്രകരാമായരുന്നോ അതുപോലയായിരുന്നു 1992 മുതൽ 2015 വരെ എ.ആർ. റഹ്മാൻ. ഒരു ആൽബത്തിൽ റഹ്മാന്റെ പേരുണ്ടെങ്കിൽ അതൊരു ഉറപ്പായിരുന്നു; ആ സംഗീതം ഒരു തലമുറയെ നിർവചിക്കും, ആ ഗാനങ്ങൾ സാംസ്കാരിക ഗാനങ്ങളായി മാറും, കൂടാതെ ആ സിനിമ ജയിക്കാൻ അദ്ദേഹത്തിൻറെ സാന്നിധ്യം മാത്രം മതിയാകും.
കഴിഞ്ഞ എട്ട് വർഷമായി ബോളിവുഡ് സിനിമകളിൽ ഉണ്ടായ അധികാര മാറ്റം കാരണം, സർഗാത്മകയില്ലാത്ത ആളുകളാണ് ഇപ്പോൾ തീരുമാനങ്ങൾ നിയന്ത്രിക്കുന്നത് എന്നതിനാൽ ബോളിവുഡ് സിനിമകളിൽ തനിക്ക് അവഗണന നേരിട്ടതായി ഈ അടുത്താണ് റഹ്മാൻ വെളിപ്പെടുത്തിയത്. അത് വെറുമൊരു വ്യക്തിപരമായ വിലാപം മാത്രമായിരുന്നില്ല, മറിച്ച് ചലച്ചിത്ര വ്യവസായത്തിനെതിരായ കുറ്റപത്രം കൂടിയായിരുന്നു.



