തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റും ഭാ​ര്യ​യും ത​മ്മി​ലു​ള്ള പ്ര​ശ്നം മാ​പ്പ് പ​റ​ഞ്ഞ​തു കൊ​ണ്ടു​മാ​ത്രം തീ​രി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് കോ​ൺ​ഗ്ര​സ്. ഗ​ണേ​ഷ് മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ്.

ഗ​ണേ​ഷി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം ന​ട​ത്താ​നൊ​രു​ങ്ങു​ക​യു​മാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ്. വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും പോ​ലീ​സി​നു​മെ​തി​രെ​യും വി​മ​ർ​ശ​നം ശ​ക്ത​മാ​ക്കു​ക​യാ​ണ്. മ​ന്ത്രി​യു​ടെ ഭാ​ര്യ പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടും പോ​ലീ​സ് അ​ന​ങ്ങി​യി​ല്ലെ​ന്നും ഒ​ത്തു​തീ​ർ​പ്പി​നാ​യി കു​റ്റ​കൃ​ത്യം മ​റ​ച്ചു വ​ച്ചു​വെ​ന്നു​മാ​ണ് വി​മ​ർ​ശ​നം.

അ​തേ​സ​മ​യം, ഗ​ണേ​ഷ് കു​മാ​ർ വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​നും മു​ൻ ഡി​ജി​പി ആ​ർ. ശ്രീ​ലേ​ഖ​ക്കു​മെ​തി​രെ ഡി​ജി​പി​ക്ക്‌ പ​രാ​തി ന​ൽ​കി​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ്‌. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ഗു​രു​ത​ര​മാ​യ കു​റ്റം അ​റി​ഞ്ഞി​ട്ടും മ​റ​ച്ചു​വ​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ ദി​വ​സം ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ ബി​ന്ദു മേ​നോ​ൻ പ്ര​ശ്നം മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളോ​ടും ശ്രീ​ലേ​ഖ​യോ​ടും സം​സാ​രി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് തി​രി​ഞ്ഞ​ത്.