തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ തിരുവനന്തപുരം സീറ്റിനായി വീണ്ടും സമ്മർദം ശക്തമാക്കി കേരള കോൺഗ്രസ് എം. 13ാം സീറ്റായി തിരുവനന്തപുരം വേണമെന്നാണ് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണിയുടെ ആവശ്യം.
നേരത്തെ നടന്ന സീറ്റ് ചർച്ചകളിലും കേരള കോൺഗ്രസ് എം തിരുവനന്തപുരം സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായിരുന്നില്ല. ഇതിനിടെ തൊണ്ടിമുതൽ കേസിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് വീണ്ടും ആവശ്യം ശക്തമാക്കാൻ തീരുമാനം.
അതേസമയം തിരുവനന്തപുരം സ്ഥാനാർഥിത്വത്തില്‍ ആന്റണി രാജുവിന്റെ തീരുമാനം കാത്തിരിക്കുകയാണ് സിപിഎം. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ എംഎൽഎ പദവിക്ക് അയോഗ്യതയും തെരഞ്ഞെടുപ്പിൽ വിലക്കും നേരിടുകയാണ് ആന്റണി രാജു.



