ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് പാ​മ്പ് ക​ടി​യേ​റ്റ് ഒ​രു​മ​ര​ണം കൂ​ടി. ത​ളി​പ്പ​റ​മ്പ് മു​തു​കു​ട ന​ബീ​സ(70) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ന​ബീ​സ​യെ പാ​മ്പ് ക​ടി​ച്ച​ത്.

സം​ഭ​വ​സ​മ​യം ആ​രും വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു. അ​വ​ശ​നി​ല​യി​ൽ ഇ​വ​രെ ക​ണ്ട ബ​ന്ധു​ക്ക​ൾ ഉ​ട​ൻ​ത​ന്നെ ത​ളി​പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്നും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചു.

വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ മ​ര​ണം​സം​ഭ​വി​ച്ചു. ശം​ഖു​വ​ര​യ​ൻ ആ​കാം ക​ടി​ച്ച​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ഇ​തോ​ടെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ആ​ൾ ആ​ണ് ന​ബീ​സ.