ചെ​ന്നൈ: വി​ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ത​മി​ഴ്നാ​ട് മു​ൻ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​ണ്ണാ​മ​ലൈ. ഇ​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​ദ്ദേ​ഹം നി​ല​പാ​ട് അ​റി​യി​ച്ചു.

ഗൗ​ണ്ടം​പാ​ള​യം, സിം​ഗ​ന​ല്ലൂ​ർ, അ​റ​വാ​ക്കു​റി​ച്ചി സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കാ​നു​ള്ള താ​ത്പ​ര്യം അ​ദ്ദേ​ഹം പാ​ർ​ട്ടി​യെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​സീ​റ്റു​ക​ളി​ൽ അ​ണ്ണാ​ഡി​എം​കെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തോ​ടെ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നു വ്യ​ക്‌​ത​മാ​ക്കി അ​ദ്ദേ​ഹം ബി​ജെ​പി നേ​തൃ​ത്വ​ത്തി​നു ക​ത്ത​യ​ച്ചു.

അ​ണ്ണാ​മ​ലൈ പ്ര​ചാ​ര​ണ​ത്തി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. സം​സ്‌​ഥാ​ന അ​ധ്യ​ക്ഷ​ൻ നൈ​നാ​ർ നാ​ഗേ​ന്ദ്ര​നും മ​ഹി​ളാ മോ​ർ​ച്ച ദേ​ശീ​യ അ​ധ്യ​ക്ഷ വാ​ന​തി ശ്രീ​നി​വാ​സ​നും ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച സീ​റ്റു​ക​ളിൽ ഇ​ത്ത​വ​ണ അ​ണ്ണാ​ഡി​എം​കെ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി​തേ​ടു​ന്ന​ത്.

ചെ​ന്നൈ​യി​ലെ 16 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നു മാ​ത്ര​മാ​ണു ബി​ജെ​പി​ക്കു ലഭിച്ചത്. ഇ​തി​ൽ പ​ല മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കും അ​തൃ​പ്തി​യു​ണ്ട്.