കൊച്ചി: തൃ​പ്പൂ​ണി​ത്തു​റ​യി​ലെ എ​ന്‍​ഡി​എ​യു​ടെ ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി സി​നി​മാ​താ​രം അ​ഞ്ജ​ലി നാ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ഗ​ണ​പ​തി​ഹോ​മം ന​ട​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു.

തൃ​പ്പൂ​ണി​ത്തു​റ കോ​ട്ട​യ്ക്ക​ക​ത്ത് ശ്രീ​പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ഓ​ഫീ​സി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ന​ടി പ്ര​ചാ​ര​ണ​ത്തി​ന് ആ​രം​ഭം കു​റി​ക്കാ​നെ​ത്തി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി നേ​താ​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം, ബി​ജെ​പി​യു​ടെ എ ​ക്ലാ​സ് മ​ണ്ഡ​ല​മാ​യ തൃ​പ്പൂ​ണി​ത്തു​റ ഘ​ട​ക​ക​ക്ഷി​ക്ക് വി​ട്ടു​കൊ​ടു​ക്കു​ക​യും സ്ഥാ​നാ​ര്‍​ഥി​യാ​യി സി​നി​മാ ന​ടി മ​ത്സ​രി​ക്കാ​നെ​ത്തി​യ​തി​ലും ബി​ജെ​പി അ​ണി​ക​ളി​ല്‍ അ​സം​തൃ​പ്തി പു​ക​യു​ക​യാ​ണ്. ഇ​ഷ്ട​ക്കേ​ട് പു​റ​മേ​യ്ക്ക് കാ​ണി​ക്കു​ന്നി​ല്ലെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ അ​ത് എ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന​ത് ക​ണ്ട​റി​യേ​ണ്ടി വ​രും.

തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ ബി​ജെ​പി ഭ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച്ച​വ​യ്ക്കാ​മെ​ന്ന ക​ണ​ക്ക് കൂ​ട്ട​ലി​ലാ​യി​രു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ക​ന​ത്ത ആ​ഘാ​ത​മാ​യി മ​ണ്ഡ​ലം ഘ​ട​ക​ക​ക്ഷി​ക്ക് മ​ത്സ​രി​ക്കാ​നാ​യി വി​ട്ടു​കൊ​ടു​ത്ത​ത്.

അ​തേ​സ​മ​യം താ​നൊ​രു സി​നി​മാ​ക്കാ​രി​യാ​യി സ്വ​യം ക​ണ്ടി​ട്ടി​ല്ലെ​ന്നും ത​ന്നെ അ​ങ്ങ​നെ കാ​ണ​രു​തെ​ന്നും തൃ​പ്പൂ​ണി​ത്തു​റ​യു​ടെ മ​ക​ളാ​യി ത​ന്നെ കാ​ണ​ണ​മെ​ന്നാ​ണ് അ​ഭ്യ​ര്‍​ഥ​ന​യെ​ന്നും സ്ഥാ​നാ​ര്‍​ഥി പ​റ​ഞ്ഞു.