കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര സന്ദർശനം ജൂലൈ 12-ലേക്ക് മാറ്റി. നേരത്തെ ജൂലൈ 11-ന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ജൂലൈ 12-ന് വൈകുന്നേരം 5 മണിയോടെയാണ് അമിത് ഷാ ക്ഷേത്രത്തിൽ എത്തുക. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ബുധനാഴ്ച ടി.ടി.കെ. ദേവസ്വം ഓഫീസിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഇസഡ് പ്ലസ് സുരക്ഷയുള്ള അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് കർശനമായ പോലീസ് സുരക്ഷയായിരിക്കും ഏർപ്പെടുത്തുക.