മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ ടിഎംസി ഭരണകാലം അഴിമതിയും ഭയവും നുഴഞ്ഞുകയറ്റവും നിറഞ്ഞതാണെന്നും ഇത് സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം ആരോപിച്ചു. കൊൽക്കത്തയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളിനെ സംബന്ധിച്ചിടത്തോളം ഇത് അതീവ നിർണായകമായ കാലഘട്ടമാണെന്ന് അമിത് ഷാ പറഞ്ഞു. ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഈ പ്രാധാന്യം തുടരും. കഴിഞ്ഞ 15 വർഷത്തെ തൃണമൂൽ ഭരണത്തിൽ ബംഗാൾ കണ്ടത് ഭയവും അഴിമതിയും കെടുകാര്യസ്ഥതയുമാണ്. നുഴഞ്ഞുകയറ്റം ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയും ഉത്കണ്ഠയും സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.