തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന നേതൃ യോഗത്തില്‍ പങ്കെടുക്കും.തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികളുടെ യോഗത്തില്‍ പങ്കെടുക്കും.നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കും അമിത് ഷാ തുടക്കമിടും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ബിജെപി സ്ഥാനാർഥികള്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കും.
ഞപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പത്രസമ്മളനത്തില്‍ അറിയിച്ചതാണിത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുശതമാനം കുറഞ്ഞിട്ടില്ല. 2020ല്‍ 14% ആയിരുന്നത് ഇത്തവണ 15% ആയി ഉയരുകയാണ് ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാൻ യുഡിഎഫും എല്‍ഡിഎഫും ബോധപൂർവം ശ്രമിച്ചെന്നും പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പലയിടത്തും ഈ സഹകരണം ഉണ്ടായെന്നും എംടി രമേശ് പറഞ്ഞു. ബിജെപിയെ മാറ്റി നിർത്താൻ എല്‍ഡിഎഫും യുഡിഎഫും ഒരു മുന്നണിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.



