തമിഴ്നാട് വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ബീഹാർ വോട്ടർ പട്ടിക പരിഷ്കരണത്തെച്ചൊല്ലിയുള്ള രൂക്ഷമായ തർക്കങ്ങൾക്കിടെയാണിത്. ബിഹാറിൽ നിന്നുള്ള 6.5 ലക്ഷം പേരെ തമിഴ്നാട്ടിൽ വോട്ടർമാരായി ചേർക്കുമെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ വോട്ടർമാർക്ക് അവർക്ക് ഇഷ്ടമുള്ള ഒരു സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. എന്നാൽ പുതിയ നീക്കം അതിനെതിരാണെന്നും പി.ചിദംബരം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷൻ അതിന്റെ അധികാരങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും ഇതിനെതിരെ രാഷ്ട്രീയമായും നിയമപരമായും പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ ‘തിരഞ്ഞെടുപ്പ് സ്വഭാവം’ മാറ്റാൻ ECI ശ്രമിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിലെ വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയെ രൂക്ഷമായി വിമർശിച്ച മുതിർന്ന കോൺഗ്രസ് നേതാവ്, തിരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ അധികാരങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ അധികാര ദുർവിനിയോഗത്തിനെതിരെ രാഷ്ട്രീയമായും നിയമപരമായും പോരാടണമെന്ന് ചിദംബരം വാദിച്ചു. തമിഴ്‌നാട് വോട്ടർ പട്ടികയിൽ “അതിഥി തൊഴിലാളികളെ” ഉൾപ്പെടുത്തിയതിനെ ഭരണകക്ഷിയായ ഡിഎംകെയും പ്രാദേശിക പാർട്ടികളും എതിർത്തിരുന്നു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള നീക്കമെന്ന് ഡിഎംകെ ആരോപിച്ചു.