അമേരിക്കയിൽ കത്തോലിക്കാ വിശ്വാസത്തിലേക്ക് മടങ്ങി വരുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കുന്നതായി പുതിയ പഠനങ്ങളും മാധ്യമ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. ഓർത്തഡോക്സ് സഭയിൽ നിന്നും വൻതോതിൽ യുവജനങ്ങൾ കത്തോലിക്കാ വിശ്വാസത്തിലേക്ക് മടങ്ങിയെത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചില രൂപതകളിൽ 30% മുതൽ 70% വരെ ആളുകളാണ് മതം മാറി കത്തോലിക്കാസഭയിൽ ചേരുന്നത്. യുവജനങ്ങൾക്ക് ആത്മീയതയിലേക്കുള്ള താല്പര്യമാണ് ഈ മാറ്റത്തിന് പിന്നിൽ എന്ന് ബാർണ റിസർച്ച് വ്യക്തമാക്കുന്നു.
അനേക വർഷങ്ങൾക്കിപ്പുറം അമേരിക്കയിൽ കത്തോലിക്കാസഭയിലേക്ക് ചേരുന്നവരുടെ എണ്ണം വർധിക്കുന്നു എന്നതാണ് ഏറ്റവും പ്രതീക്ഷയുണർത്തുന്ന വിവരം. യുവതലമുറയുടെ ഈ ആത്മീയ ഉണർവിനെ സ്വാഗതം ചെയ്യുന്നതിനൊപ്പം ക്രൈസ്തവ നേതാക്കൾ കൂടുതൽ ആളുകളിൽ യേശുക്രിസ്തുവിനെ വ്യക്തിപരമായി പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറയുന്നു.



