ഇന്ത്യയിൽ ചരിത്രം കുറിച്ച ഐക്കൺ സ്റ്റാർ അല്ലു അർജുന്‍റെ ‘പുഷ്പ 2: ദ റൂൾ’ ജപ്പാനിലും തരംഗമാകുന്നു. റിലീസ് ചെയ്ത് വെറും 14 ദിവസത്തിനുള്ളിൽ 6.1 കോടി രൂപ (105 ദശലക്ഷം യെൻ) ജപ്പാൻ ബോക്സ് ഓഫീസിൽ നിന്ന് ചിത്രം സ്വന്തമാക്കി. ഏകദേശം 17,000-ത്തോളം ആളുകളാണ് രണ്ടാഴ്ചയ്ക്കുള്ളിൽ ജാപ്പനീസ് തിയേറ്ററുകളിൽ സിനിമ കാണാനെത്തിയത്.
ലോകത്തിലെ തന്നെ ഏറ്റവും സെലക്ടീവായ സിനിമാ വിപണികളിലൊന്നായ ജപ്പാൻ അല്ലു അർജുനെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സാധാരണയായി ദൈർഘ്യം കുറഞ്ഞ സിനിമകൾക്ക് മുൻഗണന നൽകുന്ന ജാപ്പനീസ് പ്രേക്ഷകർ, 3 മണിക്കൂർ 40 മിനിറ്റ് നീളമുള്ള ഈ ബ്രഹ്മാണ്ഡ ചിത്രത്തെ നെഞ്ചിലേറ്റിയത് താരത്തിന്‍റെ ആഗോള സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്.



