ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ പി​ഴ​വെ​ന്ന പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് ഇ​ന്ന് തെ​ളി​വെ​ടു​ക്കും. വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ തേ​ടി​യ തു​റ​വൂ​ർ വ​ള​മം​ഗ​ലം മേ​നോം​വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ കൈ​യി​ൽ നി​ന്നു​മാ​ണ് 63 ദി​വ​സ​ത്തി​ന് ശേ​ഷം അ​ഞ്ചു ചി​ല്ലു ക​ഷ്ണം പു​റ​ത്തെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 16ന് ​ക​ള​വം​കോ​ടം പാ​ല​ത്തി​നു സ​മീ​പം തെ​രു​വ് നാ​യ വ​ട്ടം ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് രാ​ധാ​കൃ​ഷ്ണ​പി​ള്ള സ​ഞ്ച​രി​ച്ച ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​യു​ടെ ചി​ല്ലു​ക​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ ത​റ​ച്ചു​ക​യ​റി​യി​രു​ന്നു.

തു​ട​ർ​ന്ന് ചേ​ർ​ത്ത​ല ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. എ​ന്നാ​ൽ അ​ന്ന് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​തെ മു​റി​വി​ൽ ഡ്ര​സ് ചെ​യ്തു വി​ട്ടെ​ന്നും രാ​ധാ​കൃ​ഷ്ണ പി​ള്ള പ​റ​ഞ്ഞു. ര​ണ്ട് മാ​സം പി​ന്നി​ട്ടി​ട്ടും മു​റി​വ് ഉ​ണ​ങ്ങാ​തെ വ​രി​ക​യും ക​ടു​ത്ത വേ​ദ​ന ഉ​ണ്ടാ​കു​ക​യും ചെ​യ്ത​തോ​ടെ ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

തു​ട​ർ​ന്ന് മു​റി​വി​ൽ നി​ന്ന് അ​ഞ്ചു ചി​ല്ല് ക​ഷ്ണ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു. ഇ​തോ​ടെ ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ൽ​കി. പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ലാ​ണെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. മ​ന്ത്രി വീ​ണാ ജോ​ർ​ജി​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും രാ​ധാ​കൃ​ഷ്ണ​പി​ള്ള പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.