പാലക്കാട്: വോട്ടിന് കോഴ ആരോപണത്തിൽ പ്രതികരിച്ച് പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. തന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടന്നതെന്ന് ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രത്യേകം തിരക്കഥ തയാറാക്കി വേട്ടയാടുകയാണെന്നും അവർ പറഞ്ഞു.

താൻ കണ്ണാടി പഞ്ചായത്തിൽ എത്തിയത് ക്യാൻസർ രോഗിയെ കാണാനാണ്. അപ്പോൾ ഒരു സംഘം ആളുകൾ കാറിൽ പിന്തുടർന്നിരുന്നുവെന്നും അവർ പറഞ്ഞു. ആ കാറിലുണ്ടായിരുന്നു ചെറുപ്പക്കാരൻ മോശമായി ആംഗ്യം കാണിച്ചതിനാലാണ് താൻ തന്‍റെ കാറിൽനിന്നും ഇറങ്ങി ചെന്ന് ആ യുവാവിനെതിരെ പ്രതികരിച്ചത്. ആ കാറിൽ നിരവധി കേസുകളിൽ പ്രതിയായിരുന്ന വിനേഷ് ഉണ്ടായിരുന്നു.

മോശമായ രീതിയിലും വൃത്തിക്കെട്ട രീതിയിലും ഏതോരു സ്ത്രീയും വേദനിക്കുന്ന രീതിയിലുമാണ് ആ കാറിലുണ്ടായിരുന്നു യുവാവ് പ്രതികരിച്ചത്. ആ അമ്മയ്ക്ക് പണം നൽകിയത് വിനേഷിനോപ്പം കാറിലെത്തിയ യുവതിയായിരിക്കുമെന്നും ശോഭ ആരോപിച്ചു.

തനിക്കെതിരെ ഉയർന്ന വിവാദങ്ങൾ എല്ലാം ഉണ്ടയില്ലാ വെടിയാണെന്നും ശോഭ കൂട്ടിച്ചേർത്തു.