പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അൽ-ഖ്വയ്ദയും ഐഎസുമായി ബന്ധമുള്ള ഭീകര സംഘടനയും നടത്തുന്ന അക്രമങ്ങൾ വർദ്ധിച്ചുവരുന്നതിനിടെ, അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി ഉദ്യോഗസ്ഥർ ശനിയാഴ്ച സ്ഥിരീകരിച്ചു.
പടിഞ്ഞാറൻ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ച ആയുധധാരികളായ ചിലർ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. പ്രാദേശിക വൈദ്യുതീകരണ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്ഥാപനത്തിലാണ് ഇവർ ജോലി ചെയ്തിരുന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.
മറ്റ് എല്ലാ ഇന്ത്യൻ തൊഴിലാളികളെയും തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റിയതായി കമ്പനിയുടെ ഒരു പ്രതിനിധി എഎഫ്പിയോട് പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.



