മലപ്പുറം: എഐവൈഎഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു. സിപിഐ മലപ്പുറം ജില്ലാ കമ്മറ്റി അംഗവും എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡൻ്റുമായ പി അരുണാണ് ബിജെപിയിൽ ചേർന്നത്. എഐടിയുസി ജില്ലാ കമ്മിറ്റിയംഗവും വണ്ടൂർ മണ്ഡലം സെക്രട്ടറിയുമായിരുന്നു. തന്നെ പ്രവർത്തിക്കാൻ പാർട്ടി അനുവദിച്ചില്ലെന്നും ഇനി ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അരുൺ പറഞ്ഞു.
എഐവൈഎഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു; തന്നെ പ്രവർത്തിക്കാൻ പാർട്ടി അനുവദിച്ചില്ലെന്ന് അരുൺ



