കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ പോരാട്ടത്തിൽ ഇന്ത്യൻ വ്യോമസേന പാകിസ്ഥാന് മേൽ അനിഷേധ്യമായ മേധാവിത്വം സ്ഥാപിച്ചുവെന്നും ഇതാണ് ഇസ്ലാമാബാദിനെ പെട്ടെന്നുതന്നെ വെടിനിർത്തലിന് പ്രേരിപ്പിച്ചതെന്നും വെളിപ്പെടുത്തൽ. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള സെന്റർ ഫോർ മിലിട്ടറി ഹിസ്റ്ററി ആൻഡ് പെർസ്പെക്റ്റീവ് സ്റ്റഡീസ് (CHPM) തയ്യാറാക്കിയ 47 പേജുള്ള വിശദമായ റിപ്പോർട്ടിലാണ് ഇന്ത്യയുടെ വ്യോമ കരുത്തിനെക്കുറിച്ചുള്ള വിവരങ്ങളുള്ളത്.

നാല് ദിവസം നീണ്ടുനിന്ന സംഘർഷത്തിൽ പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മെയ് 10 ആയപ്പോഴേക്കും പാകിസ്ഥാന്റെ അതിർത്തിക്കുള്ളിലേക്ക് ആഴ്ന്നിറങ്ങി ആക്രമണം നടത്താനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഇന്ത്യൻ വ്യോമസേന കൈവരിച്ചിരുന്നു.